c

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ഏറത്തുകുളക്കട ശാഖാ പ്രസിഡന്റും പി.എസ് ബ്രിക്സ് ഉടമയുമായ ഏറത്തു കുളക്കട പള്ളിയിൽ വീട്ടിൽ പി.ജി. സദാശിവനും ഭാര്യ എസ്. അനിത കുമാരിയും മകൾ സേതു ലക്ഷ്മിയുടെ വിവാഹത്തോടനുബന്ധിച്ച് നിർദ്ധനയായ ഏറത്തുകുളക്കട പുന്തലവിള വീട്ടിൽ ശ്രീജയ്ക്ക് വീടു നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ നിർവഹിച്ചു. സേതുലക്ഷ്മിയുടെ വിവാഹ ദിവസമായ ഇന്നലെ ഉച്ചയ്ക്ക് 12.15ന് വിവാഹ ചടങ്ങ് നടന്ന കിളിവയൽ മയൂര ഒാഡിറ്റോറിയത്തിലാണ് വീടിന്റെ താക്കോൽ ദാനം നടന്നത്. ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, അടൂർ പ്രകാശ് എം.പി. അഡ്വ. പി. ഐഷാ പോറ്റി എം.എൽ.എ, ചിറ്റയം ഗോപകുമാർ എം.എൽ.എ, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡ‌ന്റ് ജി. സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.