ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറേ കല്ലട ,വലിയ പാടം 675-ാം നമ്പർ സഹോദര വിലാസം ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ ശാഖ സംഭാവന ചെയ്തു. എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് മെമ്പർ ശ്രീലയം ശ്രീനിവാസൻ, പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭയ്ക്ക് തുക കൈമാറി. എസ്.എസ്.എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാരാളി വൈ.എ. സമദ്, ഉഷ എന്നിവർ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് മണ്ണാണിക്കൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുദേവൻ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.