കരുനാഗപ്പള്ളി: മികച്ച ലൈബ്രേറിയൻമാർക്കായി നീരാവിൽ നവോദയം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക അവാർഡിന് വടക്കുംതല കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലാ ലൈബ്രേറിയൻ അദർശ് അർഹനായി. അവാർഡ് അഡ്വ. കെ. സോമപ്രസാദ് എം.പി യിൽ നിന്ന് ഇന്ന് ഏറ്റു വാങ്ങും. ഗ്രന്ഥശാലയെ ജനകീയമാക്കി അധുനികവൽക്കരിച്ച് മികച്ച കേന്ദ്രമാക്കി മാറ്റാൻ ആദർശ് നടത്തിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിത്. ഈ വർഷത്തെ പുതിയ ഗ്രഡേഷൻ കഴിഞ്ഞതോടെ താലൂക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഉയർന്ന ഗ്രേഡായ എ പ്ലസ് ഗ്രേഡിലേക്ക് കുമ്പളത്ത് ശങ്കുപ്പിള്ള ഗ്രന്ഥശാലയെ ഉയർത്തുന്നതിൽ ആദർശ് മുഖ്യപങ്ക് വഹിച്ചു. ഇന്ന് വൈകിട്ട് 5.30ന് നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ നടക്കുന്ന അവാർഡുദാന സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.