അഞ്ചാലുംമൂട്: പ്രളയദുരിതത്തിൽ വീട് നഷ്ടമായവർക്കായി കെ.പി.സി.സി നടപ്പാക്കുന്ന ആയിരം വീട് പദ്ധതി പ്രകാരം തൃക്കടവൂർ കുരീപ്പുഴ തൈക്കാട്ടിൽ വീട്ടിൽ പ്രഭാവതിക്ക് അനുവദിച്ച് കിട്ടിയ വീടിന്റെ ശിലാസ്ഥാപനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ നിർവഹിച്ചു.
ചടങ്ങിൽ കോയിവിള രാമചന്ദ്രൻ, സൂരജ് രവി, പ്രതാപചന്ദ്രൻ, കെ.വി. സജികുമാർ, മോഹൻ പെരിനാട്, ഓനക്കുട്ടൻപിള്ള, പെരിനാട് തുളസി, എം.എ. റഷീദ്, പെരുമൺ ജയപ്രകാശ്, സായിഭാസ്‌കർ, ബൈജുമോഹൻ, ബി. അനിൽകുമാർ, പി. അനിൽകുമാർ, രാജീവൻ, കണ്ടച്ചിറ യേശുദാസൻ, മോഹൻബാബു, ഗീതാശിവൻ, സരസ്വതി രാമചന്ദ്രൻ, സുനിതാ കുമാരി, നസീമ താഹ, ടി.വൈ. നൗഷാദ്, സെയ്‌നുലാബ്ദ്ദീൻ, സി. ഗോപകുമാർ, പെരുമൺ വിജയകുമാർ, സഹീറുദ്ദീൻ, യേശുദാസൻ, പൂവറ്റൂർ രവി തുടങ്ങിയവർ പങ്കെടുത്തു. പ്രസാദ് നാണപ്പൻ സ്വാഗതവും ബി. അജിത്കുമാർ നന്ദിയും പറഞ്ഞു.