കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആലപ്പാട് മുള്ളിയ്ക്കൽ 401-ാം നമ്പർ ശാഖയിൽ പുനർ നിർമ്മിച്ച ശാഖാ മന്ദിരം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ. മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. ജി. സുധാമണി ഭദ്രദീപം തെളിച്ചു. ശാഖാ മന്ദിരം പുനർനിർമ്മിച്ച നൽകിയ സുധാമണി, എബി ജയൻ എന്നിവരെ ഡിവിഷൻ കൗൺസിലർ പി. ശിവരാജൻ ആദരിച്ചു. ശാഖാ സെക്രട്ടറി എസ്. രമണൻ, പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശാഖയുടെ മുൻ സെക്രട്ടറി പി.കെ. ജയദേവന്റെ ഓർമ്മയ്ക്കായിട്ടാണ് ബന്ധുക്കൾ മന്ദിരം നിർമ്മിച്ചു നൽകിയത്.