ഓച്ചിറ: വരവിള ഗുരുസ്മൃതി സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ചതയദിനത്തിൽ സർവ്വമത കൂട്ടായ്മയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കെ.എസ്.ഐ.ഡി.സി ചെയർമാൻ ഡോ. കൃസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. രാജൻ കിടങ്ങിൽ, കൊല്ലടിയിൽ രാധാകൃഷ്ണൻ, ഗണപൂജാരി, ശ്രുതി രാധാകൃഷണൻ, മാന്നാർ അബ്ദുൽ സലാം മൗലവി, ഷിബു ജോയി, വരവിള ശ്രീനി, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കലാകായിക പ്രതിഭകളെ ആദരിക്കലും മെരിറ്റ് ഈവനിംഗും സംഘടിപ്പിച്ചു. സമ്മേളനാനന്തരം ഓച്ചിറ നടകരംഗത്തിന്റെ ഇവൻ നായിക നാടകവും അരങ്ങേറി.