klub-of-chathannoor
ക്ളബ്ബ് ഒഫ് ചാത്തന്നൂർ ഭാരവാഹികൾ കൊട്ടിയം അസീസി വിനാലയ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിക്കാൻ എത്തിയപ്പോൾ

ചാത്തന്നൂർ: സോഷ്യൽ മീഡിയയിലൂടെ ചാത്തന്നൂരിന്റെ ശബ്ദമായി മാറിയ 'ക്ളബ് ഒഫ് നമ്മുടെ ചാത്തന്നൂർ' കൊട്ടിയം അസീസി വിനാലയ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. നൂറിലധികം പേർക്ക് ഓണ സദ്യയും അമ്മമാർക്ക് ഓണക്കോടിയും സമ്മാനിച്ചു. പ്രസിഡന്റ് പ്രമോദ്‌ കാരംകോട്, അഡ്മിന്മാരായ മുകേഷ് മോഹൻ, ജിതിൻ, ഷനോജ് ഒമേഗ, രാജീവ് കനിവ്, വസന്ത, ഷാജഹാൻ, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.