karayogam
മീയന ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും ഓണാഘോഷവും യൂണിയൻ ഭരണസമിതിയംഗം അമ്പലംകുന്ന് മോഹനൻനായർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: മീയന ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും ഓണാഘോഷവും യൂണിയൻ ഭരണസമിതിയംഗം അമ്പലംകുന്ന് മോഹനൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കരയോഗ അംഗങ്ങളെ യോഗത്തിൽ ആദരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികളും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ജയപ്രകാശ്, യൂണിയൻ ഭരണസമിതിയംഗം ജി. ദിലീപ്കുമാർ, കരയോഗം സെക്രട്ടറി ജഗദീഷ് ഉണ്ണിത്താൻ, വനിതാ യൂണിയൻ പ്രസിഡന്റ് കെ. സുകുമാരിയമ്മ, കരയോഗം ട്രഷറർ മോഹനക്കുറുപ്പ്, രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.