channapetta
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചണ്ണപ്പേട്ട മൂങ്ങോട് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്ര

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ചണ്ണപ്പേട്ട മൂങ്ങോട് 1067 -ാം നമ്പർ ശാഖയുടെ ആ ഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. ശാഖാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ പതാക ഉയർത്തി. ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് എം.എസ്. മണി, സെക്രട്ടറി പി.എസ്. ബാബുരാജ്, വനിതാസംഘം പ്രസിഡന്റ് റീജ, വൈസ് പ്രസിഡന്റ് ദീപ വിദ്യാധരൻ, സെക്രട്ടറി ഷൈനി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മനു മുതലായവർ നേതൃത്വം നൽകി.

ഓണാഘോഷത്തോടനുബന്ധിച്ച് പുനലൂർ യൂണിയൻ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച അശ്വന്ത്, മായാ ബാബു, നാഗ പ്രിയ എന്നിവരെ ശാഖാ പ്രസിഡന്റ് എം.എസ്. മണി ഉപഹാരം നൽകി അനുമോദിച്ചു.