കൊല്ലം: കാരുവേലിൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 48-ാമത് വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. പൊതുസമ്മേളനം കൊട്ടാരക്കര സി.ഐ ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബാബു മണിയനാംകുന്നിൽ, എസ്.എച്ച്. കനകദാസ്, റെജി പണിക്കർ, ഗീതാംബിക രാജൻ, ലൈബ്രറി പ്രസിഡന്റ് പി. ഗണേഷ്കുമാർ, സെക്രട്ടറി ശശിധരൻ, കെ.ആർ. സുമേഷ് എന്നിവർ സംസാരിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച സി.ഐ. ബിനുകുമാറിനെ ലൈബ്രറി രക്ഷാധികാരി വൈ. വർഗീസ് ഉപഹാരം നൽകി ആദരിച്ചു.