ona-kit
പൂയപ്പള്ളി ലയൺസ് ക്ളബിന്റെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണം ലയൺസ് ക്ളബ് ഡയറക്ടർ ബോർഡംഗവും ഓയൂർ എസ്.എൻ ഫാഷൻ ജൂവലറി ഉടമയുമായ എ. സിറാജുദ്ദീൻ നിർവഹിക്കുന്നു

ഓയൂർ: പൂയപ്പള്ളി ലയൺസ് ക്ളബിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. ക്ളബ് പ്രസിഡന്റ് പി.കെ.വിഷ്ണുരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ളബ് ഡയറക്ടർ ബോർഡംഗവും ഓയൂർ എസ്.എൻ ഫാഷൻ ജൂവലറി ഉടമയുമായ എ. സിറാജുദ്ദീൻ ഓണക്കിറ്റുകൾ വിതരണം ചെയ്തു. പൂയപ്പള്ളി ലയൺസ് ക്ളബ് സെക്രട്ടറി പി.സി. ജേക്കബ്, ഡയറക്ടർ ബോർഡംഗങ്ങളായ ശിവശങ്കരൻ, ടി.ജി റോയ്, സുഗതൻ, ട്രഷറർ ജിജി എസ്. രാജൻ എന്നിവർ പങ്കെടുത്തു.