കുന്നത്തൂർ: പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറലും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ബ്ലോക്ക് അംഗം കാരയ്ക്കാട്ട് അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ, അംഗങ്ങളായ ശ്രീദേവിഅമ്മ, എസ്. ശ്രീകല,വി. രാധാകൃഷ്ണപിള്ള, പി.എസ്. രാജശേഖരൻ പിള്ള, സതി ഉദയകുമാർ, ആർ. രവീന്ദ്രൻ, സി. രവീന്ദ്രൻ, ബീനാ സജീവ്, വസന്തകുമാരി, ഒ. രേണുക, ഗീതാകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മീരാകുമാരി, അസി. ഡയറക്ടർ ബിനു, സെക്രട്ടറി എസ്. ശിവകുമാർ, മുൻ സെക്രട്ടറി ഉഷാകുമാരി, വിവിധ കക്ഷി നേതാക്കളായ ടി.എ. സുരേഷ് കുമാർ, ജി. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.