c
കൊട്ടിയം എൻ.എസ്.എസ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം

കൊല്ലം: കൊട്ടിയം എം.എം എൻ.എസ്.എസ് കോളേജിൽ നിന്ന് 1987​​​​​​-89 അദ്ധ്യയന വർഷത്തിൽ പ്രീ ഡിഗ്രി പൂർത്തിയാക്കിയവരുടെ പുനഃസമാഗമം 21ന് നടക്കും. 'സ്വപാ‌നാലയം 1987​​-89' എന്ന് നാമകരണം ചെയ്‌തിരിക്കുന്ന കൂട്ടായ്‌മയുടെ സംഗമം കോളേജ് സെമിനാർ ഹാളിൽ രാവിലെ 10ന് പ്രിൻസിപ്പൽ ഡോ. ടി.എസ്. സുജാത ഉദ്‌ഘാടനം ചെയ്യും. പ്രവാസികൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുക്കുന്ന പരിപാടി 30 വർഷത്തിനിപ്പുറമുള്ള ഒത്തുചേരലിന് പുറമെ കോളേജിലെ വിദ്യാർത്ഥികളുടെ പാഠ്യേതര രംഗങ്ങളിലെ സമഗ്ര വികാസത്തിന് ആവശ്യമായ സഹകരണത്തിനുള്ള രൂപരേഖയും തയ്യാറാക്കും. അക്കാഡമിക് നിലവാരത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള പ്രോത്സാഹനവും കൂട്ടായ്‌മ ചർച്ച ചെയ്യുമെന്ന് സംഘാടക സമിതിക്ക് വേണ്ടി സജി ലോറൻസും വിനോദ് ലാലും അറിയിച്ചു. ഫോൺ: 9947834815, ​9495591772.