sn
ജയന്തി ആഘോഷത്തിന്റെ ഭാഗമായി നരിക്കൽ ശാഖയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നാടിന് സമർപ്പിക്കുന്നു.. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം 2733-ാം നമ്പർ നരിക്കൽ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ യാത്രയും പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ സമർപ്പണ സമ്മേളനവും നടന്നു. രാവിലെ 7.30ന് പുനലൂർ യൂണിയൻ കൗൺസിലർ എബി വട്ടക്കൈത പതാക ഉയർത്തി. 7.40ന് ഗുരുഭാഗവത പാരായണം, 9ന് ചതയദിന ഘോഷയാത്രയും നടന്നു. വൈകിട്ട് 6ന് ചേർന്ന പൊതുസമ്മേളനത്തിൽ ശാഖാ കമ്മിറ്റി പുതുതായി പണികഴിപ്പിച്ച കെട്ടിടം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നാടിന് സമർപ്പിച്ചു. ശാഖാ പ്രസിഡന്റ് എസ്. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണവും എസ്.എസ്.എൽ.സി , പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ ചേർന്ന് അവാ‌ഡുകൾ നൽകി ആദരിച്ചു. യൂണിയൻ കൗൺസിലർ എബി വട്ടക്കൈത, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതികാ സുദർശനൻ, മുൻ ശാഖാ പ്രസിഡന്റ് അഡ്വ. സുന്ദരേശൻ, പഞ്ചായത്ത് അംഗം അനി ജെ. ബാബു, മാത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. പ്രവീൺകുമാർ, ശ്യാമള മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അനിൽ ശിവദാസ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.