ഓച്ചിറ: കൊറ്റമ്പള്ളിക്കര നന്ദികേശ സമിതിയുടെ നന്ദികേശമാളിക സമർപ്പണച്ചടങ്ങ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, എ. ഗോപിനാഥപിള്ള, എം.എസ്. ഷൗക്കത്ത്, എൻ. കൃഷ്ണകുമാർ, മഹിളാമണി, ഫാദർ തോമസ് മാത്യു, ജെ. ഗിരീഷ്, എൻ. രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.