al
അയിരുക്കുഴി ജംഗ്ഷന് സമീപം ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം

പുത്തൂർ : അയിരുക്കുഴി ജംഗ്ഷന് സമീപം ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പുത്തൂരേക്ക് വരുകയായിരുന്നു ഓട്ടോയും ബൈക്കും. മറ്റൊരു ഓട്ടോറിക്ഷയിൽ തട്ടിയ ശേഷം ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒാട്ടോ ഇടിച്ച് റോഡ് വശത്തെ വൈദ്യുതി പോസ്റ്റും തകർന്നു. പ്ലാക്കാട് സ്വദേശി സുധീശൻ (45), ഭാര്യ സുമ (39) , മകൻ സുമിത് (16), സാനിയ (10), വല്ലഭൻകര സ്വദേശി ആൽബി(15), ഓട്ടോ ഡ്രൈവർ കാരുവേലിൽ സ്വദേശി ബാബു(52), ബൈക്ക് യാത്രികനായ പുത്തൂർ സ്വദേശി ജെറി (19) എന്നിവർക്കാണ് പരിക്കേറ്റത്. സാനിയയെ കൊല്ലം ജില്ലാ അശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ജെറിയെ കൊട്ടാരക്കരയിലെ സ്വകാര്യ അശുപത്രിയിലും മറ്റുള്ളവരെ പുത്തൂരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.