bjp
സി.പി.എം നേതാവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഏരൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന മാർച്ച് ജില്ലാ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്നും സഹകരണ ബാങ്കിന്റെ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഏരൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി. മാർച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ അയിലറ അനിൽ, കേസരി അനിൽ, വടമൺ ബിജു, ജയചന്ദ്രൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ഏരൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ സി.പി.എം നേതാവിനെതിരെ തിരുവനന്തപുരം റൂറൽ എസ്.പിക്ക് പെൺകുട്ടി പീഡനം ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്.