clappana
ക്ലാപ്പന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം സി.ആർ. മഹേഷ് നിർവഹിക്കുന്നു

ഓച്ചിറ: ക്ലാപ്പന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം നടന്നു. ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സര പരീക്ഷകളിൽ റാങ്ക് നേടിയ പ്രതിഭകളെയും അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി .ആർ. മഹേഷ് പുരസ്കാര വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇഖ്ബാൽ, ആർ. സുധാകരൻ, കെ. എസ്.യു കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് റഫീഖ്, അമാൻ, ബി. ശ്രീകുമാർ, വിപിൻ രാജ്, അഡ്വ. എസ്. ജീവൻ, റഷീദ തുടങ്ങിയവർ സംസാരിച്ചു.