കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം'കൂട്ടുകാരന് കൂടൊരുക്കാം " എന്ന പദ്ധതി പ്രകാരം സഹപാഠിക്ക് വീട് വെച്ച് നൽകുന്നു. ഇതിന്റെ ശിലാസ്ഥാപനം കുഴിവേലി മുക്കിന് സമീപം കാപ്പക്സ് ചെയർമാൻ പി. ആർ. വസന്തൻ നിർവഹിച്ചു. നിർമ്മാണക്കമ്മിറ്റി കൺവീനർ ഡി. രാജൻ മറ്റത്ത്, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ, നഗരസഭാ അദ്ധ്യക്ഷ എം. ശോഭന, കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, സി. വിജയൻ പിള്ള , സ്കൂൾ മാനേജർ വി. രാജൻ പിള്ള, പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽ ആർ. പാലവിള, മാതൃ സമിതി പ്രസിഡന്റ് സീന നവാസ്, ഷിഹാബ് എസ്. പൈനുംമുട്, അഷറഫ് വിളയിൽ, പി. ഉണ്ണി, ബിന്ദു ആർ. ശേഖർ, പ്രിൻസിപ്പൽ കെ.ബി. ഉൻമേഷ്, പ്രോഗ്രാം ഓഫീസർ എൽ. ഗീതാ കുമാരി, സ്റ്റാഫ് സെക്രട്ടറി കെ.സി. ജയശ്രീ എന്നിവർ പങ്കെടുത്തു. സ്ക്കൂളിലെ വിദ്യാർത്ഥിനി ശരണ്യയുടെ മാതാവ് രജനി നിർമ്മാണ്ണത്തിനുള്ള ആദ്യ സംഭാവനയായി പതിനായിരം രൂപ മാനേജർ വി. രാജൻ പിള്ളയ്ക്ക് കൈമാറി