akshara-nagar
അക്ഷരനഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും ‌ഡോ. എൻ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കുരീപ്പുഴ അക്ഷര നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ 17-ാമത് വാർഷിക പൊതുയോഗവും ഓണാഘോഷ പരിപാടിയും റിട്ട. ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.

പ്ളസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആലിയ ബഷീർ, ഫാത്തിമ ദിലീപ്,​ അർഫാൻ എന്നിവർക്ക് വൈ.എം. ഷാഫി കാഷ് അവാർഡ് നൽകി. ചികിത്സാ ധനസഹായം,​ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,​ നഗറിലെ മുതിർന്ന പൗരന്മാർക്ക് ഓണപ്പുടവ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. എം.കോമിന് എസ്.എൻ കോളേജിൽ രണ്ടാം റാങ്കും കേരള യൂണിവേഴ്‌സിറ്റിയിൽ 5​-ാം റാങ്കും കരസ്ഥമാക്കിയ ധന്യാ രാജിനെ റിട്ട. ലഫ്റ്റനന്റ് കേണൽ ഉഷ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ മുഹമ്മദ് നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുജിത്ത്, കുരീപ്പുഴ വിജയൻ, ബീന ധർമ്മരാജൻ, സോമൻ എന്നിവർ സംസാരിച്ചു.

തുടർന്ന് 'മദ്യവും മയക്കുമരുന്നും മാനവരാശിക്കു ആപത്ത്' എന്ന വിഷയത്തിൽ കൊല്ലം അസി. എക്‌സൈസ് കമ്മീഷണർ ജെ. താജുദ്ദീൻകുട്ടി ക്ലാസെടുത്തു.

കൊല്ലം സിറ്റിയിലെ സെൽഫ് ഡിഫൻസ് ട്രെയിനിംഗ് ടീമിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധന പരിശീലനവും നടന്നു.

ഭാരവാഹികളായി മുഹമ്മദ് നിസാർ (പ്രസിഡന്റ്), കുരീപ്പുഴ വിജയൻ (ജന. സെക്രട്ടറി), ബീന ധർമ്മരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.