sndp
ഗുരുക്ഷേത്ര നടപ്പന്തൽ സമർപ്പണം യൂണിയൻ സെക്രട്ടറി ബി. ബിജു, ഡോക്ടർമാതാ ഗുരു പ്രിയ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 472-ാം നമ്പർ ആവണീശ്വരം ശാഖയിൽ 165 -ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഗുരുക്ഷേത്ര നടപ്പന്തൽ സമർപ്പണവും നടന്നു. രാവിലെ ശാഖാ പ്രസിഡന്റ് പ്രവീൺ പണിക്കർ പതാക ഉയർത്തി. തുടർന്ന് നിറപറ സമർപ്പണം. ദൈവദശക ആലാപനം. ഗുരുദേവ ക്വിസ് മത്സരം. പ്രസംഗ മത്സരം. ചതയ സദ്യ എന്നിവ നടന്നു. ചതയദിന സമ്മേളനം കെ.ബി. ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി. ബിജു നടപ്പന്തൽ സമർപ്പണം നിർവഹിച്ചു. ചടങ്ങിൽ നടപ്പന്തൽ വഴിപാടായി നിർമ്മിച്ച് നൽകിയ കമലാക്ഷി ഭവനിൽ ടി. നടരാജനെ കെ.ബി. ഗണേശ് കുമാർ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോക്ടർ മാതാ ഗുരുപ്രിയ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പ്രവീൺ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.. യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എൻ.ഡി. മധു, യൂണിയൻ കമ്മിറ്റി അംഗം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാജിത, ലീനാറാണി, ആവണീശ്വരം ജയചന്ദ്രൻ, വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം ഡോക്ടർ ചന്ദ്രാ ദിവാകരൻ, സുഗതൻ ചൈതന്യ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. സിജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ആർ.എസ്. ലിബിൻ നന്ദിയും പറഞ്ഞു.