renjith-prathi
രഞ്ജിത്ത്

കൊട്ടാരക്കര : മുളവന സ്വദേശിയായ ജിത്തു വിൻസന്റിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മുഖ്യപ്രതികളായ മുളവന ചക്കുംകുഴി രാഹുൽ നിവാസിൽ ഓമനക്കുട്ടൻ (56) , മുളവന ചക്കുംകുഴി രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് ( 29) എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പരാതിക്കാരനായ ജിത്തു വിൻസെന്റിന്റെ വീടിനു സമീപം പ്രതികൾ മദ്യപിച്ചു ബഹളം വയ്ക്കുകയും അത് ചോദ്യം ചെയ്യാനെത്തിയ ജിത്തുവിനെ പ്രകോപിതരായ പ്രതികൾ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.