കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്റും തയ്യൽ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മരുതൂർകുളങ്ങര വടക്ക് മണ്ണൂതറയിൽ രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി ആലുംകടവിൽ മണ്ണൂത്തറ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: മീരാഭായി. മക്കൾ: രമ്യ (റവന്യൂ ഡിപ്പാർട്ട്മെന്റ്), ചിത്തിര. മരുമക്കൾ: ജയാനന്ദബോസ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), അനീഷ്.