കൊല്ലം: സ്തീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് അടൂർ ചവറ റൂട്ടികേടുന്ന കാട്ടുകുളം ബസിലെ കണ്ടക്ടറായ നിതിനെ (28) ശൂരനാട് പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച അടൂർ നിന്നും ശാസ്താം നടയ്ക്ക് യാത്ര ചെയ്ത യുവതിയോടാണ് അപമര്യാദയായി പെരുമാറിയത്. അടൂർ നിന്നു കയറിയ പെൺകുട്ടി ബസിലെ കിളി നിൽകുന്ന പുറകിലെ സീറ്റിലാണ് പിടിച്ചിരുന്നത്. പ്രതി കൈയ്യിൽ പിടിച്ചതിനെ തുടർന്ന് പെൺകുട്ടി മാറി നിന്നു.ശാസ്താംനട ബസ് നിറുത്തി ഇറങ്ങിയപ്പോൾ പ്രതി മുഷ്ടിച്ചുരുട്ടി പെൺകുട്ടിയുടെ തലയിൽ ഇടിക്കുകയായിരുന്നു.
പെൺകുട്ടിയെ അടൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.