ഓച്ചിറ: പരബ്രഹ്മക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശന കവാടത്തിന് സമീപമുള്ള ചെരുപ്പ് കടയ്ക്ക് തീ പിടിച്ചതിൽ ദുരൂഹത. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ഓച്ചിറ കൊച്ചുമുറി സ്വദേശി ഷെരീഫിന്റെ കടയാണ് കത്തിനശിച്ചത്. കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം
തീയണച്ചത് . മുകളിൽ പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ ഓച്ചിറ ശാഖയിലേക്ക് തീപടരാത്തതിനാൽ വൻ നാശനഷ്ടം ഒഴിവായി.