sndp
കുരാ 2224-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യൂത്ത് മൂവ്മെന്റ് ഭാരവാഹികളും ശാഖാ നഅംഗങ്ങളും

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 2224-ാം നമ്പർ കുര ശാഖയിൽ യൂത്ത്മൂവ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് മിനി ജയരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി.ആമ്പാടി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് എ. ഉണ്ണിക്കൃഷ്ണൻ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ആർ. സുരേന്ദ്രൻ സ്വാഗതവും ജെ. രാഹുൽ രാജ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എസ്. സുജിത്ത് (പ്രസിഡന്റ്), അഖിൽ കൃഷ്ണൻ(വൈസ് പ്രസിഡന്റ്), രാഹുൽ രാജ്(സെക്രട്ടറി), പി. അനൂപ് (ജോയിന്റ് സെക്രട്ടറി), ജെ.എം. അമൽ (യൂണിയൻ പ്രതിനിധി), എസ്.ജെ. ആദർശ്, എം. അനീഷ്, എസ്. ആകാശ്, അർജുൻ കൃഷ്ണ, എ.അഭിജിത്ത് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.