paravur
ജി. ദേവരാജൻ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികവും ഓണാഘോഷവും നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കോട്ടപ്പുറം ജി. ദേവരാജൻ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ രണ്ടാമത് വാർഷികവും ഓണാഘോഷവും നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗറിലെ മുതിർന്ന അംഗങ്ങളെ കെ.പി. കുറുപ്പ് ആദരിച്ചു. എഴുത്തുകാരനും കവിയുമായ ചാത്തന്നൂർ വിജയനാഥ്‌ പ്രതിഭകളെ ആദരിച്ചു. സെക്രട്ടറി സുജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുദർശനൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാജീവൻ ഉണ്ണിത്താൻ (പ്രസിഡന്റ്), സുജിത്ത് (സെക്രട്ടറി), ഡി. ദിലൻ (ട്രഷറർ), സുദിനൻ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.