oda
മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച പ്രവർത്തകർ മുണ്ടയ്ക്കൽ അഗതി മന്ദിരത്തിന് മുന്നിലൂടെയുള്ള ഓട വൃത്തിയാക്കുന്നു

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ രക്തദാനം നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. ജിതിൻ ദേവ്, അനീഷ് ജലാൽ, അഭിഷേക് മുണ്ടയ്ക്കൽ, അഭിലാഷ് കടവൂർ, നവീൻ ജി. കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
ഇരവിപുരം മുണ്ടയ്ക്കൽ അഗതി മന്ദിരത്തിന് സമീപം മാസങ്ങളായി തുറന്നുകിടന്ന ഓട വൃത്തിയാക്കി. അഭിഷേക്, പ്രിൻസ്, അജീഷ് , അജിത് അനന്ദു, അർജുൻ എന്നിവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.