പുനലൂർ: പുനലൂരിന്റെ വികസനത്തിന് മുൻ നഗരസഭാ ചെയർമാൻമാർ അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന പുരോഗതിയെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മുൻ നഗരസഭാ ചെയർമാൻമാരെ ആദരിക്കാൻ പുനലൂരിലെ ഓണം ഫെസ്റ്റ് നഗറിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ ചെയർമാൻമാരായ എ.ജി. സെബാസ്റ്റ്യൻ, ഡി. സുരേഷ്‌കുമാർ, യു.കെ. അബ്ദുൽസലാം, കെ. രാമചന്ദ്രൻ പിള്ള, ബീനാ ശാമുവേൽ, എം.എ. രാജഗോപാൽ, എസ്.എം. ഖലീൽ, രാധാമണി വിജയാനന്ദ്, വിമല ഗുരുദാസ്, കെ. രാധാകൃഷ്ണൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
നഗരസഭാ ചെയർമാൻ കെ. രാജശേഖരൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപാദ്ധ്യ സുശീലാ രാധാകൃഷ്‌ണൻ, സംഘാടക സമിതി കൺവീനർ എസ്. സുബിരാജ്, നഗരസഭാ കൗൺസിലർമാരായ വി. ഓമനക്കുട്ടൻ, സുഭാഷ് ജി. നാഥ്, ലളിതമ്മ, അംജത്ത് ബിനു, ബി. സുജാത തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റ് 24ന്സമാപിക്കും.