കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് വാഹനങ്ങളിൽ എത്തുന്നവർ തിരിച്ചുപോകണമെന്ന് വിചാരിച്ചാൽ തെല്ലൊന്നും കുഴങ്ങും. വാഹനങ്ങൾ തിരിക്കുന്നതിന് മതിയായ സൗകര്യമില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരം പൂർണ്ണമായും പാർക്കിംഗ് ഏരിയയാക്കി മാറ്റിയതാണ് ഇതിനുകാരണം. നിലവിൽ റെയിൽവേ അപ്രോച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗം പൂർണ്ണമായും പാർക്കിംഗ് മേഖലയാണ്. മുൻകാലങ്ങളിൽ റിസർവേഷൻ കൗണ്ടറിലേക്ക് പോകുന്ന ഭാഗം പാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇവിടേയും വാഹനങ്ങൾ പാർക്ക് ചെയ്തു തുടങ്ങി. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഓരോ മൂന്നുമാസം കൂടുമ്പോഴും വാഹന പാർക്കിംഗിനുള്ള സ്ഥലം ലേലം ചെയ്ത് നൽകുന്നതാണ് റെയിൽവേയുടെ പതിവ്. ഓരോ പ്രാവശ്യവും കരാറുകാരിൽ നിന്നും റെയിൽവേ കൂടുതൽ പണം ഈടാക്കുന്നതിനാൽ നിലവിലുള്ള സ്ഥലം മുഴുവനും കരാറുകാർ പാർക്കിംഗ് മേഖലയാക്കി മാറ്റുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് യാത്രക്കാരുമായി സ്റ്റേഷനിലെത്തുന്നത്. ഇവരാണ് തിരിയാനിടമില്ലാതെ നെട്ടോട്ടമോടുന്നത്.
കറങ്ങണം... ചുറ്റിക്കറങ്ങണം
ഓട്ടോറിക്ഷയടക്കമുള്ള മൂന്നാം കവാടത്തിന് മുന്നിൽ യാത്രക്കാരെ ഇറക്കിയ ശേഷം വടക്ക് ഭാഗത്തുപോയി വാഹനങ്ങൾ തിരിച്ച ശേഷമാണ് അപ്രോച്ച് റോഡ് വഴി പ്രധാന റോഡിൽ എത്തുന്നത്. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രൗണ്ടിൽ കാറുകൾ പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ വാഹനങ്ങൾ തിരിക്കാൻ സാധിക്കില്ല. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. റിസർവേഷൻ കൗണറിന് മുൻവശമുള്ള സ്ഥലം വാഹനപാർക്കിൽ നിന്നും മുൻ കാലത്തെപ്പോലെ ഒഴിവാക്കിയാൽ ഈ അവസ്ഥ മാറും
സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ തിരിക്കാൻ വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്.
റിസർവേഷൻ കൗണ്ടറിന് മുൻവശമുള്ള സ്ഥലം വാഹനപാർക്കിൽ നിന്ന് ഒഴിവാക്കിയാൽ ഇതിന് അറുതിയാകും. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ആക്ഷൻ കൗൺസിൽ റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിരവധി തവണ പരാതി നൽകിയിരുന്നു.
യാത്രക്കാർ