photo
എം.ആർ.നാദിർഷാ അനുസ്മരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന എം.ആർ. നാദിർഷായുടെ മൂന്നാം ചരമ വാർഷികദിനം കരുനാഗപ്പള്ളി ടൗൺ ഹാളിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ബാബു അമ്മവീട് അദ്ധ്യക്ഷത വഹിച്ചു.

തയ്യൽ തൊഴിലാളികൾക്കുള്ള ക്ഷേമനിധി പോച്ചയിൽ നാസറും നാദിർഷാ വിദ്യാഭ്യാസ അവാർഡ് ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസറും തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ കാർഡുകൾ എം. അൻസാറും വിതരണം ചെയ്തു. കെ.ജി. രവി, മുനമ്പത്ത് വഹാബ്, എൻ. അജയകുമാർ, ബിന്ദു ജയൻ, കെ.എം. നൗഷാദ്, സബീർ, ആർ. ശശിധരൻപിള്ള, കെ.ആർ. സന്തോഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.