1
പോളച്ചിറ ഏലായിലെ നഴ്സറി കുളത്തിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ഏലായിലേക്ക് തുറന്നുവിട്ട് കൊണ്ട് 'ഒരു മീനും ഒരു നെല്ലും' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ 'ഒരു മീനും ഒരു നെല്ലും' പദ്ധതിയുടെ ഭാഗമായി പോളച്ചിറ ഏലായിൽ ആയിരത്തി അഞ്ഞൂറ് ഏക്കറിൽ മത്സ്യക്കൃഷി ചെയ്യുന്നതിനായി പത്ത് ഏക്കർ നഴ്സറി കുളത്തിൽ വളർത്തിയ മത്സ്യക്കുഞ്ഞുങ്ങളെ ഏലായിലേക്ക് തുറന്നുവിട്ടു. കാർഫ്, ഗ്രാസ്‌ കാർഫ്, രോഹു, മൃഗാൾ എന്നീ ഇനത്തിൽപ്പെട്ട പത്ത് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് തുറന്നുവിട്ടത്.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻപിള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രേമചന്ദ്രൻ ആശാൻ, സുശീലാ ദേവി, സിന്ധുമോൾ, കർഷക സമിതി അംഗം സുധീന്ദ്രബാബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഗീതാകുമാരി, അസി. ഡയറക്ടർ അനിത, നോഡൽ ഓഫീസർ രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.