viswakarma-welfare
വിശ്വകർമ്മ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മ ദിനാഘോഷം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിശ്വകർമ്മ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാഘോഷം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്. രാമാനുജം, കെ. ശിവദാസൻ, എസ്. നാഗരാജൻ, ദീപു ശരവണൻ, എസ്. ശിവകുമാർ, വി. സുധീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. ശിവദാസൻ സ്വാഗതവും രാധാ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.