guru

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയന്റെയും വിവിധ ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 92-ാ മത് മഹാസമാധി ദിനാചരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. യൂണിയൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങുകൾ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യും. ഗുരുമന്ദിരത്തിൽ ഗുരു ഭാഗവത പാരായണം, ഗുരു പുഷ്പാഞ്ജലി, ഉപവാസ പ്രാർത്ഥന, പായസ സദ്യ, സമൂഹ പ്രാർത്ഥന എന്നിവ നടക്കും. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.പി. സജീവ് ബാബു, അഡ്വ.പി. അരുൾ, അഡ്വ.എൻ. രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹി വി. അനിൽകുമാർ, വനിതാസംഘം കൺവീനർ ഡോ. സബീന വാസുദേവ്, ഹേമലത തുടങ്ങിയവർ പങ്കെടുക്കും.

852-ാം നമ്പർ കൊട്ടാരക്കര ടൗൺ ശാഖയിലെ ഗുരുസമാധി ദിനാചരണ ചടങ്ങുകൾ ശാഖാ പ്രസിഡന്റ് പി.ആർ. ഉദയകുമാർ ഉദ്ഘാടനം ചെയ്യും. ഗുരുഭാഗവത പാരായണം, ഉപവാസ പ്രാർത്ഥന, പായസ സദ്യ, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. ശാഖാ സെക്രട്ടറി പി. സുദേവൻ, കമ്മിറ്റി അംഗങ്ങളായ ദുർഗാ ഗോപാലകൃഷ്ണൻ, വിനായക അജിത് കുമാർ, ബിനു, സന്തോഷ്, ആദിയഴികത്ത് മോഹനൻ, ശശി, സരസൻ തുടങ്ങിയവർ പങ്കെടുക്കും.

നീലേശ്വരം, കുളക്കട, ഏറത്തു കുളക്കട, ആനക്കോട്ടൂർ, മേൽക്കുളങ്ങര, പെരുങ്കുളം, നെടുവത്തൂർ, ഓടനാവട്ടം കട്ടയിൽ, പരുത്തിയറ, പുത്തൂർ, വെണ്ടാർ, പൂവറ്റൂർ, പെരുങ്കുളം, എഴുകോൺ, കടയ്ക്കോട്, കലയപുരം, വെളിയം സെൻട്രൽ , നെല്ലിക്കുന്നം, വിലങ്ങറ തുടങ്ങി യൂണിയൻ അതിർത്തിയിലുള്ള മുഴുവൻ ശാഖകളിലും ഭക്തി നിർഭരമായ ചടങ്ങുകളോടെ സമാധി ദിനാചരണം സംഘടിപ്പിക്കും.