ചാത്തന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷ സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പുഷ്പ്പൻ വേളമാനൂർ അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മസഭ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു, അനന്തൻ കല്ലുവാതുക്കൽ, ബാലചന്ദ്രൻ, കൂനംകുളം സുദർശനൻ, നളിനാക്ഷൻ, ബാബുരാജൻ, ബിനുകുമാർ, ബിജു, ഗീതമ്മാൾ, മിനി, പുഷ്പവല്ലി തുടങ്ങിയവർ സംസാരിച്ചു.