local

കൊല്ലം: ചിന്നക്കടയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. വർക്കല സ്വദേശി സുകേഷ് (43) ആണ് അറസ്റ്റിലായത്. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ യുവതിയും ഭർത്താവും ചിന്നക്കടയിലെ നടപ്പാതയിൽ നിന്ന് ചെരുപ്പ് വാങ്ങാനായി വാഹനം നിറുത്തിയപ്പോഴായിരുന്നു മോഷണ ശ്രമം. പിന്നിലൂടെ വന്ന് സുകേഷ് മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോഴേക്കും യുവതി ബഹളം വച്ചു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ സുകേഷിനെ തടഞ്ഞുവച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സുകേഷിനെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.