photo
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി പനച്ചവിള ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മ ദിനാചരണത്തോടനുബന്ധിച്ച് ശാഖാ പ്രസിഡന്റ് ബി. വേണുഗോപാൽ പതാക ഉയർത്തുന്നു

അഞ്ചൽ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി 766​​-ാം നമ്പർ പനച്ചവിള ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് ബി. വേണുഗോപാൽ പതാക ഉയർത്തി. താലൂക്ക് പ്രസിഡന്റ് എൻ. രാജേന്ദ്രൻ, സെക്രട്ടറി നടരാജൻ , മുൻ ജില്ലാ പ്രസിഡന്റ് ലിജു ആലുവിള, ശാഖാ സെക്രട്ടറി എൻ. സുരേന്ദ്രൻ, തങ്കപ്പൻ, എൻ. ബാലചന്ദ്രൻ, വിശ്വനാഥൻ പനച്ചവിള, രാജേന്ദ്രൻ, വിശ്വനാഥൻ പ്ലാവിള, കെ. ശിവദാസൻ, മാണിക്യം, ദേവരാജൻ, തുളസി, ഗിരിജ, ലത, ശ്രീകുമാരി തുടങ്ങിയവർ പങ്കെടുത്തു ഭാഗവത പാരായണവും പായസ സദ്യയും നടന്നു.