pathanapuram
അസംഘടിത തൊഴിലാളി കോൺഗ്രസ്‌ പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ഓണത്തിന് പൊതുവിതരണ കേന്ദ്രങ്ങൾവഴി സബ്സിഡി സാധനങ്ങളും ഓണക്കിറ്റും വിതരണം ചെയ്യുന്നതിൽ ക്രമക്കേട് നടത്തിയതിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ പത്തനാപുരം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ബിജി നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സഞ്ജയ്‌ഖാൻ, ജെ.എം. ഷാജു, എ. നജീബ്ഖാൻ, ജില്ലാ ഭാരവാഹികളായ വിജയരാജൻ പിള്ള, ബി. ലാലുമോൻ, ഡി.സി.സി ഭാരവാഹികളായ ഷെയ്ഖ് പരീത്, പള്ളിത്തോപ്പിൽ ഷിബു, ജെ.എൽ. നസീർ, അജിത് കൃഷ്ണ, ലിൻസൺ ജോസഫ് ജോൺ, അസീസ്, ആസാദ്, ബഷീർ, ഫാറൂഖ്, നിസായി, ദിലീപ്, അനിൽ ഇളപ്പുപാറ, ഷാൻ പള്ളിമുക്ക്, അനസ്, ഒ. പൊന്നച്ചൻ, സുജിത് തുടങ്ങിയവർ സംസാരിച്ചു.