പത്തനാപുരം: പത്തു ദിവസം നീണ്ടുനിന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഭാരത് ഭവന്റെയും സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും ഗാന്ധിഭവൻ ലൈബ്രറിയുടെയും നേതൃത്വത്തിൽ ഗാന്ധിഭവനിൽ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ കലാവിരുന്നൊരുക്കി. അസാം, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലെ കലാകാരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. 80ൽപരം കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത്. ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾക്കു പുറമേ സംസ്ഥാനങ്ങളിലെ ഗ്രാമീണമായ കലാപരിപാടികളും അവതരിപ്പിച്ചു.