samstha
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ കൊല്ലൂർവിള മേഖലാ കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് എ.എം. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തുന്നു

ഇരവിപുരം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ അറുപതാമത് വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർത്ഥം കൊല്ലൂർവിള മേഖലാ പ്രവർത്തക കൺവെൻഷൻ നടന്നു. പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ അൽ ഐദറൂസി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കോർ ഓർഡിനേറ്റർമാരായ സാദിഖ് ഫൈസി, സൽമാൻ ഫൈസി, കൺവീനർ ഷാജഹാൻ അമാനി, കൊല്ലൂർവിള മേഖലാ സ്വാഗത സംഘം ചെയർമാൻ ഹാജി. എ. അബ്ദുൽ റഹുമാൻ എന്നിവർ സംസാരിച്ചു.