ശാസ്താംകോട്ട: ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ ശാസ്താംകോട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ശാസ്താംകോട്ട ആയിക്കുന്നം ചെമ്മാത്തുതറയിൽ പുത്തൻവീട്ടിൽ ശംസുദ്ദീനാണ് (60) മരിച്ചത്.
സൗദിയിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. വിമാനം ബഹ്റൈനിൽ എത്തിയപ്പോൾ തകരാറിലായതിനെ തുടർന്ന് സർവീസ് റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. അടുത്തദിവസം യാത്രയ്ക്ക് സമയമായപ്പോൾ ശംസുദ്ദീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അറബി അധ്യാപകനായ ഇദ്ദേഹം സ്വകാര്യ ഹജ്ജ് സംഘത്തിലെ അംഗമായിരുന്നു. ഭാര്യ: സുലൈഖാ ബീവി. മക്കൾ: ഷമീർ, നൗഫൽ. മരുമകൾ: ഹസീനാ ബീവി. മൃതദേഹം നാളെ നാട്ടിലെത്തിച്ചു കബറടക്കും.