pathanapuram
വിശ്വകർമ്മ ദിനാചരണ സമ്മേളനം പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: വിശ്വകർമ്മ സമുദായാംഗങ്ങൾക്ക് സർക്കാരുകൾ അർഹമായ പരിഗണന നൽകുന്നില്ലെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പുരുഷോത്തമൻ പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളും പ്രതിഷ്ഠകളും നിർമ്മിക്കുന്ന വിശ്വകർമ്മജർക്ക് പരിഗണന നല്കാതെ ആചാര അനുഷ്ഠാനങ്ങൾ അറിയാത്തവരെ രാഷ്ട്രീയം നോക്കി ദേവസ്വം ബോർഡ് വിവിധ സ്ഥാനങ്ങൾ നല്കുന്നു. വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റ് എൻ. ശിവദാസനാചാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. മണി, എൻ.പി. ആചാരി, എൽ. ഷീജ, ഡി. ശിവരാജൻ, സി. മനോജ്, എസ്. ബാലകൃഷ്ണൻ ആചാരി, കെ. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ബി. രഘുനാഥൻ സ്വാഗതവും ട്രഷറർ ശക്തി അറുമുഖം നന്ദിയും പറഞ്ഞു.