കുണ്ടറ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് പഴവർഗങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. ബി.ജെ.പി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് നെടുമ്പന ശിവൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വസന്ത ബാലചന്ദ്രൻ, മോഹൻദാസ്, പ്രതിലാൽ, ശിവപ്രസാദ്, അനിൽലാൽ, മഹേന്ദ്രൻ, മധു എന്നിവർ പങ്കെടുത്തു.