പരവൂർ: എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾ രാവിലെ 10 മണിക്ക് മുമ്പായി തിരുവനന്തപുരത്ത് എത്തിച്ചേരാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു.
മിക്ക ദിവസങ്ങളിലും വളരെ വൈകിയാണ് ഈ ട്രെയിനുകൾ തിരുവനന്തപുരത്ത് എത്തുന്നത്. സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ, മറ്റിതര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാരാണ് ഈ രണ്ട് ട്രെയിനുകളെയും ആശ്രയിക്കുന്നത്. ടൈംടേബിൾ പ്രകാരം ഇന്റർസിറ്റി 10.15നും വഞ്ചിനാട് 10.25 നും തിരുവനന്തപുരത്ത് എത്തണം.
ഈ രണ്ട് ട്രെയിനുകളും 10 മണിക്ക് മുമ്പായി എത്തിയാൽ മാത്രമേ ഈ യാത്രക്കാർക്ക് പ്രയോജനമുണ്ടാകൂ.