ആയൂർ: അഖില കേരളാ വിശ്വകർമ്മ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിശ്വകർമ്മദിനാഘോഷം ചടയമംഗലത്ത് നടന്നു. ജടായു ജംഗ്ഷൻ മുതൽ ഘോഷയാത്രയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതുസമ്മേളനവും നടന്നു. യൂണിയൻ പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻറെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. സുരേഷ് കുമാർ വിശ്വകർമ്മജന ദിനസന്ദേശം നൽകി.
ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാധാകൃഷ്ണൻ നായർ യുവപ്രതിഭകളെ അനുമോദിച്ചു.ആർ. രാജേന്ദ്രൻ പിള്ള, പി. അനിൽകുമാർ, സനോജ്, ബി. മോഹനൻ, എസ്. ഗോപാലകൃഷ്ണൻ, ബീന അനിൽകുമാർ, എസ്. സുരേഷ്, കെ. വിശ്വനാഥനാചാരി, കെ. ശശിധരനാചാരി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ. മുരളീധരൻ സ്വാഗതവും കെ. നടരാജനാചാരി നന്ദിയും പറഞ്ഞു.