ചാത്തന്നൂർ: ബി.എം.എസ് ചാത്തന്നൂർ മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് തിരുമുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് കൊല്ലം മഹാനഗർ കാര്യവാഹ് പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്, ലിസി രാജേന്ദ്രൻ, ചാത്തന്നൂർ വിനോദ് എന്നിവർ സംസാരിച്ചു. സുരേഷ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.