photo
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കിടാരികൾ

കരുനാഗപ്പള്ളി: തെരുവ് നായ്ക്കളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ നാല് കന്നുകുട്ടികൾ ചത്തു.രണ്ട് കറവപ്പശുക്കൾക്ക് പരിക്കേറ്റു. മരുതൂർക്കുളങ്ങര വടക്ക് മേക്കേഅയണിവേലിൽ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ കിടാരികളെയാണ് തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ 3 നായിരുന്നു സംഭവം.

രാധാകൃഷ്ണപിള്ളക്ക് 11 കറവപ്പശുക്കളും 7 കിടാരികളുമാണ് ഉള്ളത്. 5 മാസം പ്രായമായ കിടാരികളാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്വന്തമായി തൊഴുത്ത് ഇല്ലാത്തതിനാൽ അയൽവാസിയായ സുരേഷിന്റെ പുരയിടത്തിലാണ് പശുക്കളെ രാത്രിയിൽ കെട്ടുന്നത്. പുലർച്ചെ പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ 4 കിടാരികൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. 25000 രൂപയുടെ നഷ്ടം സംഭവിച്ചതായി രാധാകൃഷ്ണപിള്ള പറഞ്ഞു.