കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആഘോഷിച്ചു. ചിന്നക്കട റസ്റ്റ് ഹൗസിന് സമീപം പൊതുയോഗം ഡി.സി.സി പ്രിസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയപ്രകാശ് നാരായണൻ ബ്ലോക്ക് പ്രസിഡന്റ്മാരായ പ്രകാശ് ബോബൻ, കുടവട്ടൂർ രാധാകൃഷ്ണൻ, യേശുദാസ്, ഷിജു നെടുമുറി, ജസ്റ്റിൻ കണ്ടച്ചിറ, ശരത്ചന്ദ്രൻ, അഡ്വ. സുധീഷ്, സി.ആർ. രാജേഷ്, പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഇരവിപുരം ബാബു സ്വാഗതവും ബൈജു പുരുഷോത്തമൻ നന്ദിയും പറഞ്ഞു.