aa

കൊ​ല്ലം: ദേ​ശീ​യ​പാ​ത 66ന്റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന നിർ​മാ​ണ​ങ്ങ​ളെ​ല്ലാം ഉ​ടൻ നീ​ക്കം ചെ​യ്യാൻ ജി​ല്ലാ ക​ള​ക്ടർ ബി. അ​ബ്ദുൽ നാ​സർ നിർ​ദ്ദേ​ശം നൽ​കി. അം​ഗീ​ക​രി​ക്ക​പ്പെ​ട്ട അ​ലൈൻ​മെന്റിൽ സ്ഥാ​പി​ച്ച ക​ല്ലു​ക​ളു​ടെ സ്ഥി​തി​വി​വ​ര പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് അ​ന​ധി​കൃ​ത ഇ​റ​ക്കു​കൾ സ്വ​യം നീ​ക്കം ചെ​യ്യാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാൻ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

സർവേ നടപടി
1.ക​ളക്ട​റു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തിൽ

2.പരിശോധിക്കുന്നത് ക​ല്ലു​കളുടെ സ്ഥാ​ന​വ്യ​ത്യാ​സം

3. ക​ല്ലു​കൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ

4.അ​ലൈൻ​മെന്റ് പ്ര​കാ​രം അല്ലെങ്കിൽ തു​ടർ​ ന​ട​പ​ടി

5.പ​രി​ശോ​ധ​ന അ​വ​സാ​നി​ക്കു​ന്ന മു​റ​യ്​ക്ക് സർ​വേ ന​ട​പ​ടി​സ​മ​യ​ബ​ന്ധി​ത​മാ​യി പൂർ​ത്തി​യാ​ക്കും.

6.കാ​ല​താ​മ​സം വ​രു​ത്തി​യാൽ നി​യ​മ​ന​ട​പ​ടിയെന്ന് ഉ​ദ്യോ​ഗ​സ്ഥർ​ക്ക് ക​ള​ക്ടറുടെ മു​ന്ന​റി​യി​പ്പ്.


നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​കൾ പ​രാ​തി​ര​ഹി​ത​മാ​യി ന​ട​പ്പി​ലാ​ക്കി ദേ​ശീ​യ​പാ​ത നിർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​നാ​കും. സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്തി​യാ​കും നിർ​മാ​ണ പ്ര​വർ​ത്ത​ന​ങ്ങൾ ഇ​തി​നാ​യി പൊ​തു​ജ​ന​ങ്ങൾ പ​ര​മാ​വ​ധി സ​ഹ​ക​രിക്കണം-

ബി. അ​ബ്ദുൽ നാ​സർ

ജില്ലാ ക​ളക്ടർ


ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ടർ പി പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​ധ സം​ഘ​മാ​ണ് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത സ്‌​പെ​ഷ്യൽ ഡെ​പ്യൂ​ട്ടി ക​ളക്ടർ ആർ. സു​മീ​തൻ പി​ള്ളയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് അ​നു​ബ​ന്ധ ന​ട​പ​ടി​കൾ കൈ​ക്കൊ​ള്ളു​ന്ന​ത്.
സ്‌​പെ​ഷ്യൽ ത​ഹ​സിൽ​ദാർ​മാ​രാ​യ എം. വി​പിൻ കു​മാർ, ഉ​ഷാ​കു​മാ​രി, സ​ജീ​ദ്, ഉ​ണ്ണി​കൃ​ഷ്​ണൻ, ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി​സ്റ്റന്റ് എ​ൻജിനീ​യർ നി​ഷ, ലെ​യ്‌​സൺ ഓ​ഫീ​സർ​മാ​രാ​യ എ​സ് ശി​വ​ദാ​സൻ, റ​ഹ് മാൻ, സർ​വെ സൂ​പ്ര​ണ്ട് എ​സ്. സു​നിൽ കു​മാർ, ഹെ​ഡ് സർ​വെ​യർ എ​ച്ച്. എ​സ്. രാ​ജ​ശേ​ഖ​രൻ, ഡെ​പ്യൂ​ട്ടി ത​ഹ​സിൽ​ദാർ​മാർ, വി​ല്ലേ​ജ് ഓ​ഫീ​സർ​മാർ, സർ​വെ​യർ​മാർ ഉൾ​പ്പെ​ടെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​നാ​സർ​വെ ന​ട​പ​ടി​ക​ളിൽ ഏർ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​ട​പ​ടി​കൾ തു​ട​രും.