തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൊടിയൂർ ആയുർവേദ ഡിസ്പെൻസറിയിൽ നിർമ്മിച്ച ആയുഷ് വെൽനസ് വയോജനകേന്ദ്രം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. സുരേഷ് കുമാർ, ബി. പത്മകുമാരി, നാസർ പാട്ടക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ബെൻസി രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം അജിത മോഹൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.എസ്. പത്മകുമാർ നന്ദിയും പറഞ്ഞു.